സെര്‍വര്‍ പണിമുടക്കി; ഓണക്കിറ്റ് വാങ്ങാനെത്തിയവര്‍ വെറും കൈയ്യോടെ മടങ്ങി

സെര്‍വര്‍ പണിമുടക്കി; ഓണക്കിറ്റ് വാങ്ങാനെത്തിയവര്‍ വെറും കൈയ്യോടെ മടങ്ങി

കൊച്ചി: ഇപോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഭാഗികമായി തടസപ്പെട്ടു.

ഭാഗികമായി മാത്രമാണ് വിതരണം തടസപ്പെട്ടതെന്നും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചുള്ള കിറ്റ് വിതരണം നടക്കുന്നുണ്ടെന്നും റേഷന്‍ കടയുടമകള്‍ അറിയിച്ചിട്ടുണ്ട്.

മുമ്പും ഇത്തരത്തില്‍ കിറ്റ് വിതരണത്തില്‍ സാങ്കേതിക തകരാര്‍ നേരിട്ടിരുന്നു. തകരാര്‍ ഉടന്‍ തന്നെ പരിഹരിച്ച് കിറ്റ് വിതരണം സുഗമമാക്കാന്‍ ശ്രമം തുടങ്ങി.
സെപ്റ്റംബര്‍ 7 വരെയാണ് കിറ്റുകളുടെ വിതരണം. 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. ഇന്നും മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്.

14 ഇനം സാധനങ്ങളടങ്ങിയതാണ് കിറ്റ്. അതേസമയം കൊവിഡ് കാലത്തടക്കം വിതരണം ചെയ്ത കിറ്റുകളുടെ കമ്മിഷന്‍ തുക ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലാണ് റേഷന്‍ കടയുടമകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.