പോപ്പുലര്‍ ഫ്രണ്ട് പരിപാടിക്ക് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍; പ്രതിഷേധവുമായി അണികള്‍

പോപ്പുലര്‍ ഫ്രണ്ട് പരിപാടിക്ക് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍; പ്രതിഷേധവുമായി അണികള്‍

കോട്ടയം: ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. വാഴൂരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയ സമ്മേളനത്തിലാണ് ഡോ. എന്‍. ജയരാജ് എംഎല്‍എ, കോണ്‍ഗ്രസ് ഭരിക്കുന്ന വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കുന്നത്.

സെപ്റ്റംബര്‍ 2,3,4 തിയതികളില്‍ വാഴൂരില്‍ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് ആണ്. ഇയാള്‍ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ള ആളാണ്. കേന്ദ്രം പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കാന്‍ നീക്കം തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഈ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവം മുതല്‍ ഡല്‍ഹി കലാപത്തില്‍ വരെ പങ്കുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. ചീഫ് വിപ്പ് കൂടിയായ എന്‍. ജയരാജ് തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പരിപാടിക്ക് പങ്കെടുക്കുന്നതിനെതിരേ കേരള കോണ്‍ഗ്രസിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അടുത്തിടെ ആലപ്പുഴയില്‍ എസ്ഡിപിഐ നടത്തിയ റാലിയില്‍ ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും തലവെട്ടും അവലും മലരും വാങ്ങി വച്ചോളൂവെന്ന് പത്തു വയസുകാരനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതും ഇതേ പോപ്പുലര്‍ ഫ്രണ്ടാണ്. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെ നേതൃത്വം വിലക്കണമെന്നാണ് അണികളുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.