ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയിരുന്ന ജെയ്‌ബു മാത്യുവിന്റെ സഹോദരൻ ബോബി മാത്യുവിന്റെ നിര്യാണത്തിൽ ഫൊക്കാന നേതൃത്വം അനുശോചനം രേഖപ്പെടുത്തി. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. ചില പരിപാടികളുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ, സെക്രെട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ കൊട്ടരക്കര എന്നിവർ ബോബിയുടെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബങ്ങൾക്കുണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ചു.
കേരളത്തിലുള്ള ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ ഇന്ന് രാവിലെ ജെയ്‌ബു മാത്യുവിനെ ഫോണിൽ വിളിച്ച് വ്യക്തിപരമായും ഫൊക്കാനയ്ക്കു വേണ്ടിയുമുള്ള അനുശോചനം അദ്ദേഹത്തെ അറിയിച്ചു. ജെയ്‌ബുവിനെപ്പോലെ തന്നെ ഫൊക്കാനയുമായി ഏറെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഫൊക്കാനയുടെ അടുത്ത സുഹൃത്തായിരുന്നു അന്തരിച്ച ബോബി കുളങ്ങരയെന്നും ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ സജി എം. പോത്തൻ, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ് ഉൾപ്പെടെ ഫൊക്കാനയുടെ എല്ലാ എക്സിക്യൂട്ടീവ്- നാഷണൽ കമ്മിറ്റി-ആർ.വി.പി.മാർ- ട്രസ്റ്റി ബോർഡ് അംഗങ്ങളും ബോബിയുടെ വിയോഗത്തിൽ അനുശോചനം രേഖയപ്പെടുത്തി.
ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയിരുന്ന ജെയ്‌ബു മാത്യുവിന്റെ സഹോദരൻ ബോബി മാത്യുവുമായി തനിക്ക് ഏറെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് ഫൊക്കാനയുടെ മുൻ കമ്മിറ്റി പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 'മാറ്റ്' ന്റെ സജീവ പ്രവർത്തകനായിരുന്ന ബോബി കുളങ്ങരയെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു കുളങ്ങരയുടെ സഹോദരൻ എന്ന നിലയിലും ഫൊക്കാനയുടെ ഒരു നല്ല സപ്പോർട്ടർ എന്ന നിലയിലും ബോബി കുളങ്ങരയുമായി തനിക്കു ഏറെ വ്യക്തിപരമായും സംഘടനാപരമായും നല്ല അടുപ്പമായിരുന്നു ഉണ്ടായിരുന്നതെന്ന് ഫൊക്കാന മുൻ സെക്രട്ടറി സജിമോൻ ആന്റണി പറഞ്ഞു. മാറ്റിന്റെ പ്രവർത്തകൻ എന്ന നിലയിൽ വളരെ വ്യക്തിപരമായ ബന്ധമായിരുന്നു ബോബിയുമായി തനിക്കുണ്ടായിരുന്നതെന്ന് മാറ്റ് മുൻ പ്രസിഡണ്ട് കൂടിയായ ഫൊക്കാന മുൻ ട്രഷറർ സണ്ണി മറ്റമനയും പറഞ്ഞു.
ബോബിയുടെ സംസ്കാര ശിശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതിയിരിക്കുമെന്ന് ജെയ്‌ബു മാത്യു അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.