ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു; 12 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു; 12 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

കോഴിക്കോട്: നഗരത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിതെറിച്ച് അപകടം. വയനാട് റോഡിലെ ഷോറൂമിനാണ് തീപിടിച്ചത്. ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ 12 സ്‌ക്കൂട്ടറുകള്‍ കത്തിനശിച്ചു. ബാറ്ററി പൊട്ടിത്തെറിച്ചതോടെ സർവീസ് സ്റ്റേഷൻ ഉണ്ടായിരുന്ന മറ്റു സ്കൂട്ടറുകളിലേക്കും തീപാടുകയായിരുന്നു എന്നാണ് നിഗമനം. ഉടന്‍ അഗ്നി ശമന സേനയെത്തി തീയണച്ചു. മറ്റ് നാശനഷ്ടങ്ങള്‍ കണക്കാക്കി വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.