തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ഇന്ന് നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം. മുഖ്യമന്ത്രി തന്നെയാണ് ഇന്ന് തങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന കുറിപ്പോടെ ഭാര്യയുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അധികം വൈകാതെ ചിത്രം വൈറലാകുകയും ചെയ്തു.
നിരവധി പേരാണ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ആശംസകള്‍ നേര്‍ന്നത്. അദ്ദേഹത്തിന്റെ വിവാഹ ക്ഷണക്കത്തും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
1979 സെപ്റ്റംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്. തലശേരിയിലെ സെന്റ് ജോസഫ്സ് സ്‌കൂളിലെ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിവാഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.