ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 29 ന് ആരംഭിക്കും

ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 29 ന് ആരംഭിക്കും

ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ആറാം എഡിഷന്‍ ഒക്ടോബർ 29 ന് ആരംഭിക്കും. നവംബർ 27 വരെയാണ് ഫിറ്റ്നസ് ചലഞ്ച് നടക്കുക. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയെന്ന അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2017 ല്‍ ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്.

ഒരു മാസം ഓരോ ദിവസവും 30 മിനിറ്റ് വ്യായാമത്തിന് മാറ്റിവയ്ക്കുകയെന്നുളളതാണ് ചലഞ്ച്. നടത്തം, പാഡ്ല്‍ ബോർഡിംഗ്, ഫുട്ബോള്‍, യോഗ, സൈക്ലിംഗ് തുടങ്ങിയവയൊക്കയാണ് ഇതിന്‍റെ ഭാഗമായി നടക്കുക. കഴിഞ്ഞ എഡിഷനിലൊക്കെ ജനപങ്കാളിത്തം കൊണ്ട് ദുബായ് ഫിറ്റ്നസ് ചലഞ്ച് ശ്രദ്ധ നേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.