പെഷാവര്‍: വിമാനത്തില്‍ പാക്ക് പൗരന്റെ അതിക്രമം. പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് വിമാനം പെഷാവറില്‍ നിന്നു ദുബായിലേക്കു പറക്കുന്നതിനിടെയാണ് പാക് യാത്രക്കാരന്‍ അസാധാരണ രീതിയില്‍ പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
ധരിച്ചിരുന്ന ഷര്‍ട്ട് ഊരിയ യാത്രക്കാരന്‍, വിമാന ജീവനക്കാരുമായി തര്‍ക്കിക്കുന്നതും ക്ഷുഭിതനായി സീറ്റില്‍ കയറി വിമാനത്തിന്റെ ജനാലയില്‍ ചവിട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്. മറ്റൊരു വീഡിയോയില്‍ ഇയാള്‍ വിമാനത്തിനുള്ളില്‍ കമിഴ്ന്നു കിടക്കുന്നതും കാണാം. ജീവനക്കാര്‍ ഇയാളെ ശാന്തരാക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
തുടര്‍ന്ന് വ്യോമയാന നിയമപ്രകാരം യാത്രക്കാരനെ സീറ്റില്‍ കെട്ടിയിടുകയായിരുന്നു. ദുബായിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ ക്യാപ്റ്റന്‍ വിവരം അറിയിച്ചിരുന്നതിനാല്‍, ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.