രാഹുൽ ഗാന്ധിയെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ആക്കി അവതാരകൻ; ട്രോളി സോഷ്യൽ മീഡിയ, വീഡിയോ

രാഹുൽ ഗാന്ധിയെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ആക്കി അവതാരകൻ; ട്രോളി സോഷ്യൽ മീഡിയ, വീഡിയോ

മൊഹാലി: എല്ലാവർക്കും അബദ്ധങ്ങൾ സംഭവിക്കാം അതിൽ ലജ്ജാകരമായ ഒന്നും തന്നെയില്ല. എന്നിരുന്നാലും ഒരു അബദ്ധം സംഭവിച്ചു കഴിഞ്ഞാൽ അതിൽ നിന്നും രക്ഷപ്പെടുന്നത് ഇക്കാലത്ത് എളുപ്പമല്ല. സോഷ്യൽ മീഡിയയുടെ ഉപയോഗം കൂടിയതോടെ എന്തും വൈറലാണ്. ഇന്ത്യൻ രാഷ്ട്രീയക്കാരനായ രാഹുൽ ഗാന്ധിയെ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കാരനെന്ന് തെറ്റായി പരാമർശിച്ച ഒരു ടിവി വാർത്താ അവതാരകന്റെ കാര്യത്തിലും ഇതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

ടി20 ലോകകപ്പില്‍ കെ എല്‍ രാഹുലായിരിക്കും ഇന്ത്യയുടെ ഓപ്പണറെന്ന് കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വാര്‍ത്തയില്‍ സൂചിപ്പിക്കുന്നതിനിടെ അവതാരകന് പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രോളുകളിൽ നിറയുന്നത്. കെ എല്‍ രാഹുല്‍ ഓപ്പണറാകും എന്നതിന് പകരം രാഹുല്‍ ഗാന്ധി ഓപ്പണറാകും എന്നാണ് അവതാരകൻ പറയുന്നത്.

ഹിന്ദി വാർത്താ ചാനൽ അവതാരകനാണ് അബദ്ധം സംഭവിച്ചത്. വാര്‍ത്തയില്‍ പറയുന്നതിങ്ങനെ ''ടി20 ലോകകപ്പില്‍ രാഹുല്‍ ഗാന്ധി ഓപ്പണറാകുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി. ചില മത്സരങ്ങളില്‍ വിരാട് കോലിയും ഓപ്പണറായെത്തും.'' വാർത്തയ്ടക്കടിയിൽ നിരവധി പേരാണ് അവതാരകനെ ട്രോളി കമന്റുകളുമായി എത്തിയിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.