പഞ്ചാബ്: ലൗലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശി അഗിന് എസ് ദിലീപാണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബി ടെക് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഗിന്. BH 4, C ബ്ലോക്കിലെ മൂന്നാം നിലയിലെ ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗിന്റെ മരണവിവരം സര്‍വകലാശാല മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധമാണ് നടന്നുവരുന്നത്.
അഗിന് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹോസ്റ്റല്‍ മുറി അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. സര്‍വകലാശാലയില്‍ നാലായിരത്തോളം മലയാളി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.