തിരുവനന്തപുരം: സിനിമാ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ(60) അന്തരിച്ചു. കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ സിംഗപ്പൂരിൽ നിന്നെത്തി ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്. അശോകൻ എന്ന പേരിൽ വർണം, സാന്ദ്രം, ആചാര്യർ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.
അശോകൻ – താഹ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുണ്ട്. നൂറോളം സിനിമകളിൽ സഹസംവിധായകനുമായി പ്രവർത്തിച്ചു. കൈരളി ടിവിയുടെ തുടക്കത്തിൽ കാണാപ്പുറങ്ങൾ ടെലിഫിലിം സംവിധാനം ചെയ്‌തിട്ടുണ്ട്. ഈ ടെലിഫിമിന് സംസ്ഥാനസർക്കാർ അവാർഡും ലഭിച്ചു.
ദീർഘകാലം ചെന്നൈയിലായിരുന്നു. വിവാഹത്തിനു ശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ അവിടെ താമസമാക്കി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഗൾഫിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന "ഒബ്രോൺ' ഐടി കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഭാര്യ: സീത. മകൾ: അഭിരാമി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.