അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാലാവധി നീട്ടി യുഎഇ

അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാലാവധി നീട്ടി യുഎഇ

അബുദാബി: അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാലാവധി യുഎഇ നീട്ടി നല്‍കി. കോവിഡ് പിസിആർ പരിശോധന നെഗറ്റീവായാല്‍ ഗ്രീന്‍ പാസ് 30 ദിവസത്തേക്ക് ലഭ്യമാകും. ബുധനാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാകും. അതേസമയം വാക്സിന്‍ എടുക്കാത്തവർക്ക് ഗ്രീന്‍ പാസ് നിലനിർത്താന്‍ ഏഴ് ദിവസം കൂടുമ്പോള്‍ പിസിആർ പരിശോധന നെഗറ്റീവാകണം. അബുദബിയില്‍ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ് നിർബന്ധമാണ്.

കോവിഡ് രോഗികളുടെ ഐസൊലേഷന്‍ ദിവസങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി കോവിഡ് രോഗികള്‍ക്ക് 5 ദിവസം മാത്രമാണ് ഐസൊലേഷന്‍ പിരീഡ്. കോവിഡ് രോഗിയുമായി അടുത്ത ബന്ധം പുലർത്തിയവർ ലക്ഷണങ്ങളുണ്ടെങ്കില്‍ പിസിആർ പരിശോധന നടത്തണം. ആരോഗ്യസങ്കീർണതകളുണ്ടെങ്കില്‍ ലക്ഷണങ്ങളിലെങ്കിലും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.