ആപ്പിൾ സിഇഒ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

ആപ്പിൾ സിഇഒ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി


റോം: പ്രമുഖ അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിളിന്റെ സിഇഒ ടിം കുക്ക് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇറ്റലിയിലെ അദ്ദേഹത്തിന്റെ ആറു നാൾ നീണ്ട സന്ദർശനത്തിനിടെയാണ് ടിം കുക്ക് വത്തിക്കാനിലെത്തി മാർപ്പപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

നേപ്പിൾസ് ഫെഡറിക്കോ II സർവകലാശാലയിൽ നിന്ന് ഓണററി ബിരുദം സ്വീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. അതേസമയം ഫ്രാന്‍സിസ് പാപ്പയും ടിം കുക്കും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

2016 ല്‍ ഗൂഗിളിന്റെ സിഇഒ എറിക് ഷ്മിറ്റ്, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് എന്നിവരും വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചിരിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.