അഹമ്മദാബാദ്: മെട്രോ ട്രെയിനുകളിൽ ഗ്രാഫിറ്റി ചെയ്യുന്ന നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ജാൻകുല, സാക്ഷ, ഡാനിയൽ, പൗലോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് മെട്രോയുടെ ഒന്നാംഘട്ട ഉദ്ഘാടനത്തിന് മണിക്കൂറുകൾക്കു മുൻപാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകര വിരുദ്ധ സ്ക്വാഡും ചേർന്ന് ഇവരെ പിടികൂടിയത്.
ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ട്. കൊച്ചി മെട്രോയിലും ഇവർ ഗ്രാഫിറ്റി ചെയ്തതായി സംശയിക്കുന്നു. മെട്രോ അധികൃതർ ഇത് സ്ഥിരീകരിക്കുന്നില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലുപേർ ചേർന്നാണ് ഗുജറാത്ത് മെട്രോയിൽ ഗ്രാഫിറ്റി ചെയ്തതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാലിയൻ പൗരന്മാരെ പിടികൂടിയത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തിയ ശേഷം വിവിധയിടങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു.
ഗുജറാത്തിൽ പ്രധാനമന്ത്രി മെട്രോ ഉദ്ഘാടനം ചെയ്യുന്നതിന് തലേന്ന് രാത്രി അപ്പാരൽ പാർക്ക് സ്റ്റേഷനിലെ ഒരു തീവണ്ടി ബോഗിയുടെ പുറംഭാഗം ഇവർ പെയിന്റുചെയ്ത് ‘ടാസ്’ എന്നെഴുതി. ഇറ്റാലിയൻ പിസയുടെ ചുരുക്കപ്പേരാണിതെന്ന് കരുതുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. താമസസ്ഥലത്തുനിന്നാണ് അറസ്റ്റുചെയ്തത്.
‘ലോകമെങ്ങും സഞ്ചരിച്ച് തീവണ്ടികളിൽ പെയിന്റ് ചെയ്യുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന’ സംഘമാണ് തങ്ങളെന്ന് ഇവർ പോലീസിനോട് പറഞ്ഞു. അതിക്രമിച്ചു കടക്കൽ, പൊതുമുതൽ വികൃതമാക്കൽ തുടങ്ങിയവയ്ക്കാണ് കേസെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.