റെയില്‍വേ സ്റ്റേഷനില്‍ ഇനി ക്യൂ നില്‍ക്കേണ്ട: ക്യു.ആര്‍ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം

റെയില്‍വേ സ്റ്റേഷനില്‍ ഇനി ക്യൂ നില്‍ക്കേണ്ട: ക്യു.ആര്‍ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം

പാലക്കാട്: ടിക്കറ്റ് എടുക്കാന്‍ ഇനി ക്യൂ നില്‍ക്കേണ്ട. ക്യു.ആര്‍ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാനുള്ള സംവിധാനം റെയില്‍വേ ആരംഭിച്ചു. പാലക്കാട് ഡിവിഷന് കീഴിലെ 61 സ്റ്റേഷനുകളിലാണ് ക്യു.ആര്‍. കോഡ് സംവിധാനം ആരംഭിച്ചിരിക്കുന്നത്.

മൊബൈലില്‍ റിസര്‍വേഷനല്ലാത്ത സാധാരണ ടിക്കറ്റെടുക്കാവുന്ന യു.ടി.എസ് ആപ്പ് ഉപയോഗിച്ചാണ് ഇതും പ്രവര്‍ത്തിക്കുക. സെപ്റ്റംബര്‍ 25 ന് സംവിധാനം നിലവില്‍ വന്നെങ്കിലും അത്ര പരിചിതമല്ലാത്തതിനാല്‍ ആളുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സ്‌കാന്‍ ചെയ്യുന്ന സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങും വിധം ആവശ്യമുള്ള സ്ഥലത്തേക്ക് ടിക്കറ്റെടുക്കാം. ഇതിനായി സ്റ്റേഷനുകളില്‍ കൗണ്ടറിന് പരിസരത്തും മറ്റുമായി ക്യു.ആര്‍ കോഡ് പതിച്ചിട്ടുണ്ട്.

ഗൂഗിള്‍ പേ, പേടി.എം പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ടിക്കറ്റ് പരിശോധനാ ഘട്ടത്തില്‍ ആപ്പ് തുറന്ന് ടിക്കറ്റിന്റെ പകര്‍പ്പ് കാണിച്ചാല്‍ മതിയാകും.

ഇപ്പോള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്യു.ആര്‍ കോഡ് സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ തിരക്ക് കൂടിയിട്ടുണ്ട്.

പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് കുറയ്ക്കുന്നത് വഴി വരുമാനം കൂട്ടാമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

ജീവനക്കാരില്ലാത്തതുകൊണ്ട് മിക്ക സ്റ്റേഷനുകളിലും ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കുറയുകയും യാത്രക്കാരുടെ തിരക്ക് കൂടുകയും ചെയ്ത പശ്ചാതലത്തില്‍ ക്യു.ആര്‍ കോഡ് സൗകര്യം യാത്രക്കാര്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.