റിയാദ് : രാജ്യത്തെ വിവിധ തൊഴില്‍ മേഖലകളില്‍ 11 എണ്ണത്തില്‍ കൂടി സൗദിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഡിസംബർ അവസാനത്തോടെയാകും തീരുമാനം നടപ്പിലാവുക.പര്‍ച്ചേയ്സിംഗ് തൊഴിലുകളും ഭക്ഷ്യ, മരുന്ന് മേഖലയിലെ ഏതാനും തൊഴിലുകളും പ്രോജക്ട് മാനേജ്മെന്‍റ് മേഖലയും സൗദി വല്‍ക്കരണത്തില്‍ ഉള്‍പ്പെട്ടേക്കും.
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്വകാര്യമേഖലയിലെ സൗദികളുടെ എണ്ണം 21.3 ലക്ഷമായി ഉയരാന്‍ സൗദി വല്‍ക്കരണം സഹായകരമായിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞു. ഇതോടെയാണ് കൂടുതല്‍ മേഖലകളില്‍ സൗദി വല്‍ക്കരണം നടപ്പിലാക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.