ന്യൂഡൽഹി: സിബിഎസ്ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഹർജി തള്ളിയത്. കോവിഡ് പശ്ചാത്തലത്തിൽ ഫീസ് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. അധികൃതരെ സമീപിക്കാൻ ഹർജിക്കാരന് കോടതി നിർദേശം നൽകി.
പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന ഹർജിയുമായി സെപ്റ്റംബർ 28ന് സോഷ്യൽ ജൂറിസ്റ്റ് എന്ന എൻജിഒ ആണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഡൽഹി സർക്കാരിനോടും സിബിഎസ്ഇയോടും തീരുമാനമെടുക്കാൻ ഉത്തരവിടുകയായിരുന്നു ഹൈക്കോടതി. ഇതിനെതിരെയാണ് ഇവർ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.