എം. ശിവശങ്കറിന്​ ജാമ്യമില്ല

എം. ശിവശങ്കറിന്​ ജാമ്യമില്ല

കൊച്ചി: കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്​ ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്​ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്​. ഇ.ഡിയുടെ വാദങ്ങള്‍ കോടതി ശരി വെക്കുകയായിരുന്നു.

ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ഇ.ഡി വാദിച്ചു. ഒളിവില്‍ പോയാല്‍ പിടികൂടുക എളുപ്പമായിരിക്കില്ലെന്നും അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നുമായിരുന്നു ഇ.ഡിയുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.