‘പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ വെടിവയ്ക്കും’; എസ് രാജേന്ദ്രനെതിരെ തുറന്നടിച്ച് എംഎം മണി

‘പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ വെടിവയ്ക്കും’; എസ് രാജേന്ദ്രനെതിരെ തുറന്നടിച്ച് എംഎം മണി

ഇടുക്കി: എംഎം മണി- എസ് രാജേന്ദ്രന്‍ പോര് മുറുകുന്നു. താന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ക്ഷണിതാവാണെന്നും വെടിവയ്ക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ വെടിവയ്ക്കുമെന്നും തുറന്നടിച്ച് എംഎം മണി. ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെപ്പോലുള്ള ഒരാള്‍ക്ക് കയറിയിരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സിപിഐഎ എന്ന് വാർത്താ സമ്മേളനത്തിൽ എംഎം മണി പറഞ്ഞു. 

എംഎം മണിയുടെ വാക്കുകള്‍ ഇങ്ങനെ ‘രാജേന്ദ്രന്‍ വന്ന് പറഞ്ഞിരിക്കുകയാണ് എംഎം മണിയുള്ള പാര്‍ട്ടിയില്‍ താനിരിക്കില്ലെന്ന്. അല്ലെങ്കിലും എംഎം മണിയുള്ള ഈ പാര്‍ട്ടിയിലിരിക്കാന്‍ യോഗ്യത രാജേന്ദ്രനില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പുറത്താക്കി കൈകാര്യം ചെയ്തത്. അവനെപ്പോലുള്ളവരൊക്കെ പാര്‍ട്ടിയില്‍ ഇരിക്കരുതെന്ന നിലപാടാണ് എനിക്കുള്ളത്. ക്ഷണിതാവായി ഞാന്‍ വെറുതെ ഇരിക്കുന്നു എന്ന് ഓര്‍ക്കേണ്ട ഇതിന് കുറച്ച് മുതല്‍ മുടക്കുള്ളത വെടിവയ്ക്കാന്‍ പറഞ്ഞാല്‍ വെടിവയ്ക്കും’. 

എംഎം മണിക്കെതിരെ ആഞ്ഞടിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സിപിഐഎ മ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് എംഎം മണിയാണെന്നാണ് എസ് രാജേന്ദ്രന്റെ വിമര്‍ശനം. ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് എംഎം മണി ശ്രമിക്കുന്നതെന്നാണ് ആരോപണം. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നു. സിപിഐഎം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണിത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.