തിരുവനന്തപുരം: കേരളത്തിലെ രണ്ട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി എം മുബാറക് പാഷയ്ക്കും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനുമാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. നവംബർ നാലിനുളളിൽ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
ഇതോടെ പതിനൊന്ന് സര്‍വകലാശാല വി.സിമാര്‍ക്ക് ഇതുവരെ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പുതിയതായി തുടങ്ങിയ ഈ സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് വി.സിമാരെ നിയമിച്ചത്. ഇതു യുജിസി ചട്ടത്തിനു വിരുദ്ധമാണെന്നും സാങ്കേതിക സര്‍വകലാശാലയിലെ സുപ്രിം കോടതി വിധി എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്നും നോട്ടീസില്‍ പറയുന്നു.
പുറത്താക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വി.സിമാര്‍ മറുപടി നല്‍കുക. സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.