കൊച്ചിയില്‍ കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കൊച്ചിയില്‍ കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കൊച്ചി: മരടില്‍ ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സുശാന്ത് കുമാര്‍(35), ശങ്കര്‍(25) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം.

പഴയ വീട് പൊളിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഇരുവരെയും പുറത്തെത്തിച്ചു. രണ്ടുപേരുടെയും പരിക്ക് ഗുരുതരമായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.