തിരുവനന്തപുരം: മുൻ കരകൗശല വികസന കോർപ്പറേഷൻ ജീവനക്കാരിക്ക് ശസ്ത്രക്രിയയ്ക്കായി കുടിശ്ശികയുള്ള പെൻഷൻ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നാല് ഗഡുക്കളായിട്ടാണ് പെൻഷൻ തുക നൽകേണ്ടത് എന്ന് കമ്മീഷൻ പറഞ്ഞു. എട്ടു വർഷം മുൻപാണ് ജീവനക്കാരി കരകൗശല വികസന കോർപ്പറേഷനിൽ നിന്നും വിരമിച്ചത്.
ജീവനക്കാരി സമർപ്പിച്ച പരാതിയിൽ 2019 മാർച്ച് 7 ന് കമ്മീഷൻ കുടിശ്ശിക പെൻഷൻ നൽകാനുള്ള ഉത്തരവ് പാസാക്കിയിരുന്നു. എന്നാൽ കൊവിഡ് സ്ഥിതി നിലനിൽക്കുന്നത് കാരണം സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സമയം വേണമെന്നും കോർപ്പറേഷൻ കമ്മീഷനോട് അഭ്യർത്ഥിച്ചു. എന്നാൽ കോവിഡിന് മുൻപാണ് ഉത്തരവ് പാസാക്കിയതെന്നും നാലു ഗഡുക്കളായി കുടിശ്ശിക പെൻഷൻ മുൻ ജീവനക്കാരിക്ക് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ കരകൗശല വികസന കോർപ്പറേഷനോട് ആവശ്യപ്പെട്ടു.
ആനുകൂല്യങ്ങൾ ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലായി കൊടുത്തു തീർക്കണം എന്നും ആവശ്യമായ നടപടികൾ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു. പരാതിക്കാരിക്ക് എന്തെങ്കിലും സംഭവിച്ചാൽ ബന്ധപ്പെട്ട അധികാരികൾ സമാധാനം പറയേണ്ടിവരും എന്നും ഉത്തരവിൽ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.