ന്യൂഡല്‍ഹി: തരൂരിന് വോട്ട് ചെയ്തവര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്ത 1000 പേരാണ് ബിജെപിയില്‍ ചേരാന്‍ പോകുന്നത് എന്നായിരുന്നു ഹിമന്ദയുടെ അവകാശവാദം. കോണ്‍ഗ്രസില്‍ അവര്‍ മാത്രമാണ് ജനാധിപത്യവാദികളെന്നും ഹിമന്ദ പറഞ്ഞിരുന്നു.
ഇതിന് മറുപടിയുമായാണ് തരൂര്‍ ഇപ്പോള്‍ രംഗത്തെത്തിയത്. ധൈര്യത്തോടെ കാര്യങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസുകാര്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ല എന്നായിരുന്നു തരൂരിന്റെ പ്രതികരണം. തനിക്ക് വോട്ടു ചെയ്തവരെ പരോക്ഷമായി അഭിനന്ദിച്ചായിരുന്നു തരൂരിന്റെ ഹിമന്ദയ്ക്കുള്ള മറുപടി. പോരാടാന്‍ ധൈര്യമില്ലാത്തവരാണ് ബിജെപിയുടെ പ്രലോഭനങ്ങളില്‍ വീഴുന്നതെന്നും തരൂര്‍ മറുപടിയില്‍ വ്യക്തമാക്കി.
ശശി തരൂരാണ് ജയിച്ചതെങ്കില്‍ കോണ്‍ഗ്രസില്‍ ജനാധിപത്യം വന്നുവെന്ന് താന്‍ പറയുമായിരുന്നുവെന്നും ഹിമന്ദ പറഞ്ഞിരുന്നു. നിരവധി നല്ല ആളുകള്‍ ആ പാര്‍ട്ടിയില്‍ ഉണ്ടെന്നും ഒരു പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വോട്ടുകള്‍ എണ്ണുന്നതിന് മുമ്പ് തന്നെ ഫലം അറിയുകയും പ്രഖ്യാപിക്കുകയും ചെയ്തതിനെയാണ് അവര്‍ ആഭ്യന്തര തെരഞ്ഞെടുപ്പ് എന്ന് പറയുന്നത്.
എല്ലാം ഒത്തുകളിയായിരുന്നു. ഫലം ഒദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് തന്നെ രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിജയിയായി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി ഹിമന്ദ പരിഹസിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.