വയനാട്: തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബ്ലോക്ക് തല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. തഹസില്‍ദാര്‍മാരായ ബി. അഫ്‌സല്‍, പി.എം കുര്യന്‍, ജോസ് പോള്‍ ചിറ്റിലപ്പള്ളി, കെ.ജി. സുരേഷ്ബാബു എന്നിവരെയാണ് യഥാക്രമം കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്കുകളില്‍ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.
ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ഇ. മുഹമ്മദ് യൂസഫാണ് ജില്ലാതല നോഡല്‍ ഓഫീസര്‍. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് സീനിയര്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്ററുമായ ജി. ഫനിന്ദ്ര കുമാര്‍ റാവുവിനെ പൊതു നിരീക്ഷകനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.