നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമേറിയ വിഷയം; സുപ്രീം കോടതി

നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമേറിയ വിഷയം; സുപ്രീം കോടതി

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമേറിയ വിഷയമാണെന്നും അതു നിര്‍ത്തലാക്കിയില്ലെങ്കില്‍ പ്രയാസമേറിയ സാഹചര്യം ഉടലെടുക്കുമെന്നും സുപ്രീം കോടതി. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആത്മാര്‍ഥമായ പരിശ്രമമുണ്ടാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാദ്ധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം.ആര്‍. ഷാ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷണം നടത്തിയത്. 

നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതി വിലയിരുത്തി. മതം മാറാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താനുളള അവകാശം ആര്‍ക്കും നല്‍കുന്നില്ലെന്നും കോടതി പറഞ്ഞു. മതപരിവര്‍ത്തനം തടയുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.