സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ 14 മുതല്‍ 22 വരെ

സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ 14 മുതല്‍ 22 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് യോഗത്തില്‍ തീരുമാനം.

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ 22 വരെയായിരിക്കും പരീക്ഷ. ഡിസംബര്‍ 12 മുതല്‍ 22 വരെയായിരിക്കും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ.

23 ന് ക്രിസ്മസ് അവധിക്കായി അടയ്ക്കുന്ന സ്‌കൂളുകള്‍ ജനുവരി മൂന്നിന് തുറക്കും. മാര്‍ച്ച് 13 മുതല്‍ 30വരെ നടത്താന്‍ നിശ്ചയിച്ച എസ്എസ്എല്‍സി പരീക്ഷ റംസാന്‍ വ്രത സമയത്ത് ഉച്ചയ്ക്കു ശേഷം നടത്തുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പരിഗണനക്ക് വിടാനും തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.