കൊച്ചി: സംസ്ഥാനത്ത് ടോക്കൺ ഇല്ലാതെ മദ്യ വിൽപ്പന ആരംഭിച്ചു. മദ്യ വിൽപ്പനയ്ക്കായി സർക്കാർ പുറത്തിറക്കിയ ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറായതോടെയാണ് ബിവറേജസ് കോർപ്പറേഷൻ ടോക്കൺ ഇല്ലാതെ മദ്യ വിതരണം ആരംഭിക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി.
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ബെവ് ക്യൂ ആപ്പ് ഉപയോഗിച്ചുള്ള മദ്യ വിതരണം നേരത്തെ തുടങ്ങിയിരുന്നു. എന്നാൽ, ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ മദ്യ വിൽപ്പന കുറയുകയും ബാറുകളിൽ വർധിക്കുകയും ചെയ്തു. ഭൂരിഭാഗം ബാറുകളും ടോക്കൺ ഇല്ലാതെ മദ്യ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ ടോക്കൺ ഒഴിവാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലുണ്ടായിരുന്നു. ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്നു ജീവനക്കാർക്ക് വാക്കാൽ നിർദ്ദേശം നൽകിയിരുന്നെങ്കിലും ജീവനക്കാർ ഇത് അംഗീകരിച്ചില്ല.
വിജിലൻസ് പരിശോധനയുണ്ടായാൽ കുറ്റക്കാരാകുമെന്ന് ചൂണ്ടിക്കാട്ടി വ്യക്തമായ ഉത്തരവ് ലഭിക്കാതെ ഇത്തരത്തിൽ മദ്യം വിൽക്കില്ലെന്ന് ജീവനക്കാർ നിലപാട് എടുത്തു. ഇതിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.