വാറ്റ് വർദ്ധിപ്പിച്ച നടപടി പുനപരിശോധിക്കുമെന്ന് സൗദി അറേബ്യ

വാറ്റ് വർദ്ധിപ്പിച്ച നടപടി പുനപരിശോധിക്കുമെന്ന് സൗദി അറേബ്യ

സൗദി: രാജ്യത്ത് മൂല്യ വർദ്ധിത നികുതി (Value Added Tax – VAT) വർദ്ധിപ്പിച്ച നടപടി, COVID-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി അവസാനിച്ച ശേഷം സൗദി അറേബ്യ പുനഃപരിശോധിച്ചേക്കും. പ്രാദേശിക മാധ്യമങ്ങള്‍ മാധ്യമ വകുപ്പ് മന്ത്രി മജീദ് അൽ ഖസബിയെ ഉദ്ധരിച്ച് കൊണ്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുളളത്.

5% ഉണ്ടായിരുന്ന മൂല്യ വർദ്ധിത നികുതി നിരക്ക് ജൂലായ് ഒന്ന് മുതൽ സൗദി അറേബ്യ 15 ശതമാനമാക്കി ഉയർത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയിൽ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായാണ് വാറ്റ് വർദ്ധിപ്പിക്കാൻ മെയ് മാസത്തിൽ സൗദി തീരുമാനിച്ചത്. തുടർന്ന് ഇ-കോമേഴ്‌സ് സ്ഥാപനങ്ങളിലൂടെ, രാജ്യത്തിനു പുറത്തു നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കും 15 % മൂല്യ വർദ്ധിത നികുതി ചുമത്താൻ സൗദി തീരുമാനിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.