അതിരുവിട്ട ആഘോഷം, പോലീസ് കണ്ടുകെട്ടിയത് 132 വാഹനങ്ങള്‍

അതിരുവിട്ട ആഘോഷം, പോലീസ് കണ്ടുകെട്ടിയത് 132 വാഹനങ്ങള്‍

ദുബായ്: യുഎഇയുടെ ദേശീയദിനം അതിരുവിട്ട് ആഘോഷിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഡ്രൈവർക്ക് പിഴ ചുമത്തുകയും ചെയ്ത് ദുബായ് പോലീസ്. 132 വാഹനങ്ങളാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. ബ്ലാക്ക് പോയിന്‍റും ചുമത്തിയിട്ടുണ്ട്.മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അപകടകരമായ രീതിയില്‍ വാഹനമോടിച്ചവരെയും വാഹനത്തിന്‍റെ നിറം മാറ്റി അനുമതിയില്ലാതെ സ്റ്റിക്കറുകള്‍ പതിച്ചവരെയും വാഹനത്തില്‍ നിന്ന് തുപ്പുകയുമെല്ലാം ചെയ്തവർക്കാണ് പിഴ കിട്ടിയത്. പലരുടെയും വാഹനം കണ്ടുകെട്ടുകയും ചെയ്തു.

ദേശീയ ദിനത്തിന്‍റെ മൂന്ന് ദിവസത്തെ ആഘോഷങ്ങളില്‍ നിയമം ലംഘിച്ച് വാഹനമോടിച്ച 4697 പേർക്കാണ് പിഴ ചുമത്തിയിട്ടുളളത്. ബർദുബായില്‍ നിന്ന് 72 വാഹനങ്ങളും ദേരയില്‍ നിന്ന് 60 വാഹനങ്ങളും കണ്ടുകെട്ടിയെന്നും ദുബായ് പോലീസിലെ ജനറല്‍ വിഭാഗം ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലെം ബിന്‍ സുവൈദാന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.