തിരുവനന്തപുരം: മാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന പോലീസ് നിയമ ഭേദഗതി 118 - A ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആർ എസ് പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (നവംബർ 23ന് ) രാവിലെ 10 മണിക്ക് പാളയത്തു നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റിനു മുന്നിൽ എത്തി പ്രസ്തുത ഓർഡിനൻസിൻ്റെ കോപ്പി കത്തിക്കുമെന്ന് ആർഎസ്പി ജില്ലാ സെക്രട്ടറി ബാബു ദിവാകരൻ അറിയിച്ചു. മാർച്ചും ധർണ്ണയും ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബി ജോൺ, ഉദ്ഘാടനം ചെയ്യും.
പോലീസ്നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമാണ് എല്ലായിടത്തും ഉയരുന്നത്. മാധ്യമ സ്വാതത്ര്യത്തിനു എതിരാണ് ഇപ്പോൾ ഇറക്കിയ പോലീസ്നിയമ ഭേദഗതി എന്നതാണ് പ്രധാന ആരോപണം. എന്നാൽ ഇത് അത്യാവശ്യമാണ് എന്ന് വാദിക്കുന്ന കുറെ പേരും രംഗത്ത് വരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.