മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ അജിത് അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ അജിത് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാഡമി ടി വി ജേണലിസം കോഴ്സ് കോ-ഓര്‍ഡിനേറ്ററുമായ കെ അജിത് അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. നന്ദന്‍കോട് കെസ്റ്റന്‍ റോഡില്‍ ഗോള്‍ഡന്‍ഹട്ടില്‍ ആയിരുന്നു താമസം.

സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഭാര്യ: ശോഭ അജിത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി, തിരുവനന്തപുരം ബ്യുറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടുള്ള കെ അജിത് മലയാള ടെലിവിഷന്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ അസാമാന്യ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു.

ഇന്ന് രാവിലെ എട്ടു മുതല്‍ പത്തുവരെ കാക്കനാട് മീഡിയ അക്കാഡമി ക്യാംപസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് അക്കാഡമിയുടെ തിരുവനന്തപുരത്തെ സബ് സെന്ററിലും പൊതുദര്‍ശനമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.