സാന്റയായി എമിറേറ്റ്സ് വിമാനം; വലിക്കാന്‍ റെയിന്‍ഡീറുകള്‍: വൈറലായി വിമാനക്കമ്പനിയുടെ ക്രിസ്തുമസ് ആശംസ

സാന്റയായി എമിറേറ്റ്സ് വിമാനം; വലിക്കാന്‍ റെയിന്‍ഡീറുകള്‍: വൈറലായി വിമാനക്കമ്പനിയുടെ ക്രിസ്തുമസ് ആശംസ

ദുബായ്: കൗതുകമുണര്‍ത്തുന്ന മനോഹരമായ ക്രിസ്മസ് ആശംസാ വീഡിയോ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ദുബായിലെ എമിറേറ്റ്സ് എയര്‍ലൈന്‍.

റെയിന്‍ഡീര്‍ വലിക്കുന്ന എമിറേറ്റ്സ് വിമാനത്തിന്റെ വി.എഫ്.എക്സ് വീഡിയോയാണ് വിമാന കമ്പനി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. സാന്റാ ക്ലോസിന്റെ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വലിയ തൊപ്പിയും ധരിച്ച് കലമാനുകള്‍ വഹിച്ചുകൊണ്ട് പോകുന്ന എമിറേറ്റ്‌സ് വിമാനത്തെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. റണ്‍വേയിലൂടെ മുന്നോട്ട് പോകുന്നതനുസരിച്ച് കലമാനുകള്‍ വേഗത കൂട്ടി അവസാനം പറന്നകലുകയാണ്.


'ക്യാപ്റ്റന്‍ ക്ലോസ് പറക്കാനായുള്ള അനുവാദം ചോദിക്കുന്നു, എമിറേറ്റ്‌സിന്റെ ക്രിസ്മസ് ആശംസകള്‍' എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

എമിറേറ്റ്‌സിന്റെ വ്യത്യസ്തമായ ക്രിസ്മസ് ആശംസകള്‍ക്ക് നെറ്റിസണ്‍സിന്റെ ഭാഗത്ത് നിന്ന് വലിയ കയ്യടിയാണ് ലഭിച്ചിട്ടുള്ളത്. വിമാന കമ്പനി കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇതിനോടകം കണ്ടത് ലക്ഷക്കണക്കിനു പേരാണ്. പലര്‍ക്കും ക്രിയാത്മകമായ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.