മുന്നിൽ കണ്ണൂര്‍ തന്നെ; അട്ടിമറിക്കാൻലക്ഷ്യമിട്ട് കോഴിക്കോട്

മുന്നിൽ കണ്ണൂര്‍ തന്നെ; അട്ടിമറിക്കാൻലക്ഷ്യമിട്ട് കോഴിക്കോട്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായുള്ള വാശിയേറിയ പോരാട്ടത്തില്‍ രണ്ടാം ദിവസവും പോയിന്റ് പട്ടികയിൽ കണ്ണൂരിന്റെ തേരോട്ടം. 438 പോയിന്റുമായാണ് കണ്ണൂരിന്റെ മുന്നേറ്റം. മൂന്ന് പോയിന്റ് മാത്രം വ്യത്യാസത്തിൽ കണ്ണൂരിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി കോഴിക്കോട് തൊട്ട് പിന്നിലുണ്ട്. 435 പോയിന്റാണ് ആതിഥേയർക്കുള്ളത്. 

432 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തും 407 പോയിന്റുമായി എറണാകുളം നാലാം സ്ഥാനത്തുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 47 ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 48 ഉം ഇനങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് ഈ നില.

സ്‌കൂളുകളുടെ വിഭാഗത്തില്‍ 77 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാം സ്ഥാനത്ത്. 73 പോയിന്റുമായി കണ്ണൂര്‍ സെന്റ് തെരേസാസ് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 54 പോയിന്റുമായി പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.