കരാറുകാരനില്‍ നിന്നും പണം; പഞ്ചാബ് ഭക്ഷ്യ മന്ത്രി രാജിവച്ചു

കരാറുകാരനില്‍ നിന്നും പണം; പഞ്ചാബ് ഭക്ഷ്യ മന്ത്രി രാജിവച്ചു

ന്യൂഡല്‍ഹി: കരാറുകാരില്‍ നിന്നും പണം തട്ടുന്നത് സംബന്ധിച്ച സംഭാഷണം പുറത്തു വന്നതിനു പിന്നാലെ പഞ്ചാബിലെ ഭക്ഷ്യ മന്ത്രി ഫൗജ സിങ് സരാരി രാജിവച്ചു. മുഖ്യമന്ത്രി ഭഗവന്ത് മന്‍ മന്ത്രിയുടെ രാജി സ്വീകരിച്ചു.

സെപ്റ്റംബറില്‍ ഫൗജ സിങും അദ്ദേഹത്തിന്റെ അടുത്ത സഹായി ടാര്‍സെം ലാല്‍ കപൂറും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. കരാറുകാരില്‍നിന്ന് പണം തട്ടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില പദ്ധതികള്‍ തയാറാക്കുന്നതിനെ കുറിച്ചാണ് ഇതില്‍ പറഞ്ഞിരുന്നത്.

സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായതു മുതല്‍ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ ശബ്ദ സന്ദേശം വ്യാജമാണെന്ന് ഫൗജ സിങ് പറയുന്നത്. ഭഗവന്ത് മന്‍ മന്ത്രിസഭയില്‍ സ്ഥാനം നഷ്ടപ്പെടുന്ന രണ്ടാമത്തെ കാബിനറ്റ് മന്ത്രിയാണ് സരാരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.