ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ ഡിസംബര്‍ 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.
നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം നവംബര്‍ 30 വരെ നീട്ടിയിരുന്നു. ഈ തീയതിയാണ് നിലവില്‍ ഡിസംബര്‍ 31 ലേക്ക് നീട്ടിയിരിക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് തടസമുണ്ടാകില്ല. അഫ്ഗാനിസ്ഥാന്, ബഹ്റിന്, ബംഗ്ലാദേശ്, ഭൂട്ടാന്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറാക്ക്, ജപ്പാന്, കെനിയ, മാലദ്വീപ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, യുക്രെയ്ന്,യുഎഇ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.