ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് - പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് - പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും മുന്നോട്ടുവച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാന മന്ത്രി പറഞ്ഞു.

ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് അത്യാവശ്യമാണ്. ചെറിയ ഇടവേളകളില്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വിഘാതമാണ് സൃഷ്ടിക്കുന്നത്.

ഇക്കാര്യം വിലയിരുത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. ഏതു തലത്തിലുള്ള തിരഞ്ഞെടുപ്പായാലും എല്ലാറ്റിനും കൂടി ഒരു വോട്ടര്‍ പട്ടിക മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.