കുട്ടനാട്ടിലെ കൂട്ടരാജി; സിപിഎം ജില്ലാസെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം

കുട്ടനാട്ടിലെ കൂട്ടരാജി; സിപിഎം ജില്ലാസെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം

കുട്ടനാട്: വിഭാഗീയത രൂക്ഷമായതിന് പിന്നാലെ കുട്ടനാട്ടില്‍ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും ഒരു വിഭാഗം രാജിവച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പ്രവര്‍ത്തകരുടെ പരാതികള്‍ കൈകാര്യം ചെയ്തതില്‍ സെക്രട്ടറിക്ക് വീഴ്ചയുണ്ടായെന്ന് ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തി. പരാതിക്കാരെ സെക്രട്ടറി പൊതുവവേദികളില്‍ അധിക്ഷേപിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു.

മനു സി. പുളിക്കല്‍, കെ.എച്ച്. ബാബുജാന്‍, എച്ച്. സലാം എന്നിവരാണ് വിമര്‍ശിച്ചത്. പോകേണ്ടവര്‍ക്ക് പോകാം എന്ന നിലപാട് ശരിയല്ലെന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു യോഗം.

കുട്ടനാട്ടിലെ വിഭാഗീയ വിഷയത്തില്‍ അന്വേഷണ കമ്മീഷന്‍ വിവരങ്ങള്‍ തേടി. സമ്മേളന കാലയളവിലെ വിഭാഗീയത വിഷയങ്ങള്‍ക്കൊപ്പം കുട്ടനാട്ടിലെ വിഷയവും പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.