മിഗ് 29കെ വിമാനം പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ടു

മിഗ് 29കെ വിമാനം പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ടു

ദില്ലി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. നാവികസേനയുടെ മിഗ്-29-കെ വിമാനം ആണ് അപകടത്തില്‍പ്പെട്ടത്. പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനം വ്യാഴാഴ്ച രാത്രി കടലിന് മുകളില്‍ വെച്ച് തകരുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ കാണാതായിട്ടുണ്ട്. മറ്റൊരാളെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് 5 മണിക്കാണ് വിമാനം അപകടത്തില്‍പ്പെട്ടത് എന്ന് നാവിക സേന അറിയിച്ചു.

വ്യോമ മാർഗ്ഗത്തിലൂടെയും കടൽ മാർഗ്ഗത്തിലൂടെയും തിരച്ചിൽ ഊർജ്ജിതമാക്കുന്നുണ്ട് . അപകടത്തെക്കുറിച്ച് ‌ വ്യോമസേന അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.