ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സിപിഎം പങ്കെടുക്കില്ല. കേരള ഘടകം എതിര്‍ത്തതോടെയാണ് യാത്രയില്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചത്.
യാത്രയുടെ തുടക്കത്തില്‍ സിപിഎമ്മിനെ അപമാനിച്ചു എന്നാണ് വിമര്‍ശനം. യാത്രയില്‍ സിപിഐ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം സുരക്ഷാ മുന്നറിയിപ്പുകള്‍ക്കിടെ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ തുടരും.
ഹാറ്റ്‌ലി മോറില്‍ നിന്ന് ആരംഭിച്ച പദയാത്ര ചഡ്വാളിയില്‍ അവസാനിക്കും. റിപ്പബ്ലിക് ദിനത്തില്‍ ബനിഹാളില്‍ രാഹുല്‍ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. സുരക്ഷ പ്രശ്‌നം ഉണ്ടെന്നും കാറില്‍ സഞ്ചരിക്കണമെന്നും സുരക്ഷ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും യാത്ര കാല്‍നടയായി തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
30 ന് ശ്രീനഗര്‍ ഷേര്‍ ഇ കശ്മീര്‍ സ്റ്റേഡിയത്തിലെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യ നിരയുടെ ശക്തി പ്രകടനമാക്കി മാറ്റും. സിപിഐയെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.