ഈ എമിറേറ്റിലെ ഗതാഗത പിഴയിളവ് ഇന്ന് അവസാനിക്കും

ഈ എമിറേറ്റിലെ ഗതാഗത പിഴയിളവ് ഇന്ന് അവസാനിക്കും

ഷാർജ:ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാർജ നല്കിയ ഗതാഗത പിഴവ് ഇന്ന് അവസാനിക്കും. 2022 ഡിസംബർ ഒന്നിന് മുന്‍പ് ചുമത്തപ്പെട്ട പിഴകള്‍ക്ക് 50 ശതമാനം ഇളവാണ് നല്കിയിരുന്നത്. അതേസമയം ഫുജൈറയില്‍ ന​വം​ബ​ർ 26നു​ ​മു​മ്പ്​ ചു​മ​ത്തി​യ പി​ഴ​ക​ൾ​ക്കും സമാന ഇളവ് നല്കിയിരുന്നു. ന​വം​ബ​ർ 29 മു​ത​ൽ ര​ണ്ടു​ മാ​സം വ​രെയാണ് ആ​നു​കൂ​ല്യം.

എന്നാല്‍ ഇരു എമിറേറ്റുകളിലും ഗുരുതരമായ നിയലംഘനങ്ങള്‍ക്ക് ഇളവ് ബാധകമാവില്ല.മറ്റുളളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധം വാഹനം ഓടിക്കുക, വേഗപരിധി കടന്ന് വാഹനമോടിക്കുക, വാഹനത്തിന്‍റെ എഞ്ചിന്‍ ഘടനയില്‍ മാറ്റം വരുത്തിയതിന് ലഭിച്ച പിഴ തുടങ്ങിയവയൊന്നും ആനുകൂല്യത്തിന്‍റെ പരിധിയില്‍ വരില്ല.

അജ്മാനും ഉമ്മുല്‍ ഖുവൈനും നല്‍കിയ ഗതാഗത പിഴയിളവ് ജനുവരി ആറിന് അവസാനിച്ചിരുന്നു.അതേസമയം ഗതാഗത നിയമലംഘനത്തിനുളള പിഴ അടയ്ക്കുന്നതില്‍ അബുദബി ഇളവ് പ്രഖ്യാപിച്ചിരുന്നു. രണ്ട് മാസത്തിനുളളില്‍ (അറുപത് ദിവസം) പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവും ഒരു വർഷത്തിനുളളില്‍ അടയ്ക്കുന്നവർക്ക് 25 ശതമാനം ഇളവും ലഭിക്കും. അബുദബി സർക്കാരിന്‍റെ ഡിജിറ്റൽ ചാനലുകൾ വഴിയും, പോലീസിന്‍റെ ഉപഭോക്തൃ സേവനത്തിലൂടെയും നേരിട്ട് പണമടയ്ക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.