ദേശീയ ദിനം, ഗതാഗത പിഴയില്‍ അമ്പതു ശതമാനം ഇളവ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകള്‍

ദേശീയ ദിനം, ഗതാഗത പിഴയില്‍ അമ്പതു ശതമാനം ഇളവ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകള്‍

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഗതാഗത നിയമലംഘന പിഴയില്‍ 50 ശതമാനം ഇളവ് നല്‍കി ഉമ്മുല്‍ ഖുവൈന്‍ പോലീസ് . ഡിസംബർ 2 മുതല്‍ ജനുവരി 2 വരെ ഒരു മാസക്കാലം പിഴ അടക്കുന്നവർക്കാണ് ഇളവ് ബാധകമാവുക. ബ്ലാക്ക് പോയിന്‍റുകളും റദ്ദാക്കുമെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലീസ് കമാന്‍റർ ഇന്‍ ചീഫ് മേജർ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ മുല്ല പറഞ്ഞു. കണ്ടുകെട്ടപ്പെട്ട വാഹനങ്ങളില്‍ മേലുളള പിഴയിലും ഇളവ് നല്‍കിയിട്ടുണ്ട്. ഡിസംബർ 2 വരെ രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ കിട്ടിയവർക്കാണ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. എമിറേറ്റിലുളളവരുടെ സാമ്പത്തിക ബാധ്യതകള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിഴ ഇളവ് പ്രഖ്യാപിച്ചത്.

നേരത്തെ ഷാർജയും ഗതാഗത നിയമലംഘന പിഴയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഗുരുതര നിയമലംഘനങ്ങള്‍ ഒഴികെയുളളവർക്ക് ഡിസംബർ 2 മുതല്‍ 49 ദിവസത്തേക്ക് പിഴയടച്ചാല്‍ ഇളവ് കിട്ടും. റാസല്‍ ഖൈമയില്‍ ഡിസംബർ രണ്ടുമുതല്‍ ഏഴ് ദിവസത്തേക്കാണ് ഇളവ്. അജ്മാനില്‍ ഡിസംബർ രണ്ടുമുതല്‍ ഒരുമാസത്തേക്കും ഫുജൈറയില്‍ ഡിസംബർ 15 വരെയും ഇളവുകളോടെ ഗതാഗത പിഴയടക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.