കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: യുവതി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

കൊച്ചിയിൽ വൻ  മയക്കുമരുന്ന് വേട്ട: യുവതി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

കൊച്ചി: ആലുവായില്‍ മാരക ശക്തിയുള്ള മയക്കുമരുന്ന് ഇനത്തില്‍ പെട്ട എം ഡി എം എ യുമായി യുവതി ഉള്‍പ്പെടെ മൂന്നുപേരെ എക്സൈസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവാ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്. പാലക്കാട് കഞ്ചിക്കോട് സ്വദേശനിയായ കസ്തൂരി മണി, ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോസഫ്, കോട്ടയം മുണ്ടക്കയം സ്വദേശി പ്രണവ് പൈലി എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 17ഗ്രാം എം ഡിഎം എ എക്സൈസ് കണ്ടെടുത്തു.

മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ആഡംബര വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നും വാങ്ങുന്ന എം ഡി എം എ കേരളത്തില്‍ വന്‍ വിലയ്ക്കാണ് വിൽക്കുന്നതെന്നും പ്രതികള്‍ ഇതിനു മുൻപും പല പ്രാവശ്യവും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു . അങ്കമാലി, കാലടി കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നത്. ക്രിസ്തുമസ്, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങൾ എത്തുന്നതോടെ നിശാ പാർട്ടികൾക്ക് വിതരണം ചെയ്യാൻ ആണ് എം ഡി എം എ എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.