കോഴിക്കോട് മിനി ലോറി കിണറ്റിൽ വീണ് മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് മിനി ലോറി കിണറ്റിൽ വീണ് മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് മിനി ലോറി കിണറ്റിൽ വീണ് മൂന്ന് പേർക്ക് പരിക്ക്. കോഴിക്കോട് ചേന്നമംഗല്ലൂർ പുൽപ്പറമ്പിലാണ് വീട് നിർമാണത്തിനായി കല്ലുമായി വന്ന മിനിലോറി കിണറ്റിൽ വീണത്. കുത്തനെയുള്ള കയറ്റം കയറുമ്പോൾ ലോറി പുറകോട്ട് ഇറങ്ങി 30 അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. ഡ്രൈവർ ഒഴികെയുള്ള രണ്ട് പേർ ലോറിയിൽ നിന്ന് ചാടി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറുടെ കാലിന്‍റെ അസ്ഥിക്ക് പൊട്ടലുണ്ട്. മുക്കം ഫയർഫോഴ്സ് എത്തി മൂന്ന് പേരെയും രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.