ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയതെന്നാണ് റിപ്പോര്‍ട്ട്.
വൈകിട്ട് അഞ്ചിന് ഡല്‍ഹിയിലേക്കു പോകുന്നതിനായി വിജയവാഡ ഗന്നാവരം വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടനെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിങിന് പൈലറ്റ് അനുമതി തേടുകയായിരുന്നു.
സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി അല്പസമയം വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു യാത്ര നാളത്തേക്കു മാറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.