ഗോദാവരി എക്‌സ്പ്രസ് പാളം തെറ്റി; യാത്രക്കാർ സുരക്ഷിതർ

ഗോദാവരി എക്‌സ്പ്രസ് പാളം തെറ്റി; യാത്രക്കാർ സുരക്ഷിതർ

ഹൈദരാബാദ്: ഗോദാവരി എക്പ്രസ് ട്രെയിന്‍ പാളം തെറ്റി. ഇന്ന് രാവിലെ തെലങ്കാനയിലെ ബിബിനഗറിന് സമീപത്താണ് അപകടം. ആറ് കോച്ചുകള്‍ പാളം തെറ്റിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തി.

വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഗോദാവരി എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. 

ട്രെയിന്‍ പാളം തെറ്റിയതോടെ ഈ റൂട്ടിലെ നിരവധി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഭുവനഗിരി, ബിബിനഗര്‍, ഘടകേസര്‍ തുടങ്ങി വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.