കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എസ്എസ്എല്‍സി കാഷ് അവാര്‍ഡ്, ഹൈസ്കൂള്‍ ഗ്രാന്‍ഡ്, ഹയര്‍ എഡ്യൂക്കേഷന്‍ ഗ്രാന്‍ഡ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.
2020-21 അദ്ധ്യയനവര്‍ഷത്തെ വിവിധ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്കുന്ന സാക്ഷ്യപത്രം, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ ജാതി തെളിയിക്കുന്നതിനായി റവന്യൂ അധികാരികള്‍ നല്കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷകന്റെ/വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ്സ് ബുക്ക്, യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്. അവസാന തീയതി 2021 ജനുവരി 15 .
വിശദ വിവരങ്ങള്‍ക്ക് www.labourwelfarefund.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.