ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു: തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആറ് വാഹനങ്ങള്‍ കത്തിനശിച്ചു; ആളപായമില്ല

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു: തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആറ് വാഹനങ്ങള്‍ കത്തിനശിച്ചു; ആളപായമില്ല

കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോറിക്ഷയും കത്തിനശിച്ചു. രണ്ടാംകുറ്റിക്ക് സമീപം കോയിക്കല്‍ ജംഗ്ഷനിലാണ് സംഭവം.

ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ബൈക്കിനാണ് സംഭവസ്ഥലത്തുവച്ച് ആദ്യം തീപ്പിടിച്ചത്. യാത്രക്കാരന്‍ ബൈക്ക് നിര്‍ത്തി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ തീ ആളിക്കത്തി. തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും തീപ്പിടിച്ചത്.

ബുള്ളറ്റ് ബൈക്കിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് അഗ്‌നിരക്ഷാസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.