വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും ആണവ പരീക്ഷണം നടത്താന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ്. 2017 ലായിരുന്നു അവസാന ആണവ പരീക്ഷണം. ഈ വര്‍ഷം കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങളും നടത്തിയേക്കാം.
ഇതിലൂടെ മിസൈല്‍ പരീക്ഷണം സാധാരണ നടപടിയാക്കി മാറ്റുകയാണ് കിമ്മിന്റെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2006 ന് ശേഷം ആറ് ആണവ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. സൈന്യത്തെ കൂടുതല്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കിം പുതിയ ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
തന്റെ ഭരണത്തിന് കീഴില്‍ ആണവ പരീക്ഷണവും മിസൈല്‍ പരീക്ഷണവും ഒഴിവാക്കാന്‍ ഒരു പദ്ധതിയുമില്ലെന്നാണ് കിം വ്യക്തമാക്കുന്നത്. ആണശക്തിയുണ്ടെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ പിന്തുണ ലഭിക്കുമെന്നാണ് കിം കരുതുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ക്രിപ്‌റ്റോ കറന്‍സി മോഷ്ടിച്ചും മറ്റുമാണ് ഉത്തര കൊറിയ ഇതിനുള്ള പണം കണ്ടെത്തുന്നത്. 2022 ലെ ഒരു സംഭവത്തില്‍ നിന്ന് മാത്രം 625 മില്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സി ഉത്തര കൊറിയ മോഷ്ടിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 60 ഓളം മിസൈലുകളുടെ പരീക്ഷണവും ഉത്തരകൊറിയ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.