മാര്‍ച്ച് 26, 27 തിയതികളില്‍ ട്രെയിന്‍ നിയന്ത്രണം; കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും

മാര്‍ച്ച് 26, 27 തിയതികളില്‍ ട്രെയിന്‍ നിയന്ത്രണം; കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 26, 27 തിയതികളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. മാര്‍ച്ച് 26 ന് തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്, എറണാകുളം ഷോര്‍ണൂര്‍ മെമു, എറണാകുളം ഗുരുവായൂര്‍ എക്‌സ്പ്രസ്, മാര്‍ച്ച് 27 ന് കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് എന്നീ ട്രെയിന്‍ സര്‍വ്വീസുകളാണ് റദ്ദുചെയ്തിട്ടുള്ളത്.

ട്രെയിന്‍ സര്‍വീസിലെ യാത്രക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ കെഎസ്ആര്‍ടിസി റെഗുലര്‍ സര്‍വീസുകള്‍ക്ക് പുറമേ കൂടുതല്‍ അധിക സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും.

യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ അധിക സര്‍വീസുകള്‍ പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.