ന്യൂഡല്‍ഹി: സഹോദരങ്ങളായ രണ്ട് കുട്ടികള്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ചു. വസന്ത് കുഞ്ചിനടുത്തുള്ള ജുഗിയിലെ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരിച്ചത്.
വ്യത്യസ്ത സംഭവങ്ങളിലായാണ് രണ്ട് കുട്ടികള്‍ക്കും തെരുവുനായയുടെ കടിയേറ്റത്. മാര്‍ച്ച് 10 ന് വൈകിട്ട് മൂന്നിനാണ് ആനന്ദിനെ വീട്ടില്‍ നിന്ന് കാണാതാകുന്നത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പരിശോധനയില്‍ നായയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിന് ശേഷമായിരുന്നു സഹോദരന്‍ ആദിത്യയെ കാണാതായതും അടുത്തുള്ള വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്നതും.
ബന്ധുവായ യുവാവിനൊപ്പം കാട്ടിനടുത്തേക്ക് പോയപ്പോഴാണ് കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത്. ഇവര്‍ താമസിക്കുന്ന ജുഗി എന്ന പ്രദേശം വനമേഖലയോട് ചേര്‍ന്നാണെന്നും വന്യമൃഗങ്ങളെ പിടികൂടാന്‍ ഇവിടെ നായ്ക്കള്‍ കൂട്ടമായി എത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.