കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജര്‍ പ്രകാശന് തമ്പി, ഡ്രൈവര്‍ അര്ജുന് എന്നിവരുടെ നുണ പരിശോധന ഇന്ന് നടത്തും. കൊച്ചിയില്‍ വച്ചാണ് ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.
ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക സംഘമെത്തിയാണ് നുണപരിശോധന നടത്തുന്നത്.പ്രകാശന് തമ്പി, അര്ജുന് എന്നവര്‍ക്കൊപ്പം കലാഭവന്‍ സോബി, വിഷ്ണു സോമസുന്ദരം എന്നിവരുടെയും നുണപരിശോധന നടത്താന്‍ അനുമതി ലഭിച്ചിരുന്നു. സോബിയുടെയും വിഷ്ണു സോമസുന്ദരത്തിന്റെയും നുണപരിശോധന ശനിയാഴ്ച നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.